ബീജിങ് : കോവിഡ് 19 നുമേല്‍ പൂര്‍ണമായി വിജയം നേടിയെന്ന് ചൈന. രാജ്യത്താണ് ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയതെന്നും ചൈന അവകാശപ്പെട്ടു. എന്നാല്‍ ചൈന പുറത്തുവിട്ട കണക്കുകളെ വിദഗ്ധര്‍ ചോദ്യം ചെയ്തു. ഡിസംബര്‍ അവസാനമാണ് ചൈന സീറോ കോവിഡ് നയം പിന്‍വലിച്ചത്. തുടര്‍ന്ന് 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇത് രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുമെന്ന് വിദഗ്ധര്‍ പറയുന്നു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷന് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മരുന്നുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നത് കൂടുതല്‍ ശക്തമായി നടപ്പിലാക്കുമെന്നും ചൈന അറിയിച്ചു. എന്നാല്‍ മരണനിരക്ക് എത്രത്തോളമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.