മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

വാഷിംഗ്‌ടൺ :മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് ഓഫ് സയന്റിഫിക് ജേണല്‍സില്‍ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ വായുമലിനീകരണമുള്ള ഇടങ്ങളില്‍ ജീവിക്കുന്ന മുതിര്‍ന്നവരില്‍ പില്‍ക്കാലത്ത് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. വായുമലിനീകരണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ് പഠനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.