സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

    തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. ഡി -ഡാഡ് എന്ന പേരില്‍ കേരള പൊലീസിന് കീഴിലാണ് പദ്ധതി. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നതും കുട്ടികളിലെ മൊബൈല്‍ ഉപയോഗവും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.