ഡൽഹി : കോവിഡ് പ്രതിരോധവാക്സിനെടുക്കുന്നവര്ക്ക് ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഹൃദയസത്ംഭനം തുടങ്ങിയവയൊക്കെ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്സിന് എടുക്കുന്നതുമൂലം ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന് പഠനം. വാക്സിന് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ബൊളോണയിലുള്ള ഗവേഷകസംഘമാണ് ഈ വിഷയത്തില്‍ പരീക്ഷണം നടത്തിയത്. വാക്സിന് എടുത്തവരില്‍ ഇത്തരം അസുഖങ്ങള്‍ വരാനുള്ള സാധ്യത താരതമ്യേന കൂടുതലല്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.