മസ്ക്കറ്റ്: ഹോട്ട് എയർ ബലൂൺ സർവീസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് അനുമതി നൽകാൻ ഒമാൻ നേരത്തേ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വരുമാന മാർഗമാണ് ഹോട്ട് ബലൂണുകൾ.