തുടർച്ചയായി ഒരേ ഇരിപ്പിൽ ഇരിക്കുന്നവരാണോ ; അരമണിക്കൂർ ഇടവിട്ട് നടക്കണമെന്ന് ഗവേഷകർ

ദീർഘനേരം തുടർച്ചയായിയുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ധാരാളമാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ​ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.