കായിക ഇനങ്ങളെയും കായിക താരങ്ങളെയും തിരിച്ചറിയുന്നതിന് താഴെ തട്ടിൽ നിന്ന് തന്നെ ശരിയായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയാണ് ഖേലോ ഇന്ത്യയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നത് എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ , യുവജന കാര്യ, കായിക മന്ത്രി ശ്രീ. അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു.
കോഴിക്കോട് സായ് ട്രയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അത് ലറ്റുകളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വഴി കായിക താരങ്ങൾക്ക് ഉചിതമായ വേദിയൊരുക്കി അവരുടെ പ്രതിഭയെ പൂർണമായും പ്രയോജനപ്പെടുത്തി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. ഒ കെ വിനീഷ് അധ്യക്ഷനായിരുന്നു.പത്മശ്രീ പി ടി ഉഷ, സംസാരിച്ചു.വിവിധ ചാമ്പ്യൻ ഷിപ്പുകളിൽ പങ്കെടുത്ത കായിക താരങ്ങളെ കേന്ദ്ര മന്ത്രി ആദരിച്ചു.കളരിപ്പയറ്റ്, ഫെൻസിംഗ്, വോളി ബോൾ എന്നിവയും അദ്ദേഹം വീക്ഷിച്ചു.