സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭര്‍തൃവീടുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സ്ത്രീധന പീഡനങ്ങള്‍, മറ്റ് ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് അപരാജിത.
സൈബറിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അപരാജിത പദ്ധതിയിലൂടെ അതിവേഗം പരിഹാരം കാണാന്‍ സാധിക്കും. സ്ത്രീധനം സംബന്ധിച്ച പരാതികള്‍ക്കും അപരാജിതയിലൂടെ പരിഹാരം തേടാം.
വനിതാ സെല്‍ എസ്.പിയാണ് അപരാജിത പരാതി പരിഹാര പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫിസര്‍. 2021 ജൂണില്‍ ആരംഭിച്ച സംവിധാനത്തിലൂടെ 2022 മെയ് 16 വരെ 2521 പരാതികള്‍ ഇ മെയില്‍ വഴിയും, 292 പരാതികള്‍ ഫോണ്‍ മുഖേനയും ലഭിച്ചു.
പരാതികള്‍ അറിയിക്കുന്നതിന് aparajitha.pol@kerala.gov.in എന്ന ഇമെയില്‍ അല്ലെങ്കില്‍ 94 97 99 69 92 എന്ന മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കാം