തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് രോഗ ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും, കോവിഡ് കേസുകളില്‍ രാജ്യത്ത് മുന്നില്‍ കേരളം തന്നെ. ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 7039 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. പ്രതിദിനം 200നും 300നും ഇടയില്‍ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് വിലയിരുത്തല്‍.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹാമാരി അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്ന സാധാരണക്കാരന്റെ ചിന്തകളെ മറികടക്കുന്ന വാര്‍ത്തകളാണ് വിവിധ ഇടങ്ങളില്‍ നിന്ന് വരുന്നത്. യു.പി അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പലതും തിരിച്ചു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.