ഈ വർഷത്തെ വേള്‍ഡ് അത്ലറ്റിക്സ് ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം അഞ്ജു ബോബി ജോർജിന്. മുന്‍ ലോങ് ജമ്പ് താരവും പരിശീലകയുമായ അഞ്ചു ബോബി ജോർജ് കായികരംഗത്ത് ഇപ്പോഴും നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്കാണ് ബഹുമതി നൽകിയത്. ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ചു. അഞ്ചുവിന് രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിട്ടുണ്ട്. 2016 ഇൽ ബാംഗ്ലൂരിൽ അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് അഞ്ചു ഇപ്പോൾ. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടി ആണ് അഞ്ചു.