മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർന്നതിനെത്തുടർന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി. മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് 4900 ഘനയടി ആക്കി. ആകെയുള്ള ഒമ്പത് ഷട്ടറുകളിൽ അഞ്ചെണ്ണം 60 സെന്റീമീറ്ററും നാലെണ്ണം 30 സെന്റിമീറ്ററും ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരിയാർ നദിയിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.