ന്യൂഡല്‍ഹി: രാജ്യത്തെ ഭരണം നിര്‍വ്വഹണം മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ബാംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്.
18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം നേട്ടം കൊയ്തത്. കേരളം ഒന്നാമത് എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് ഏറ്റവും പിന്നിലേയ്ക്ക് തള്ളപ്പെട്ടു. 1.618 ആണ് കേരളം സ്വന്തമാക്കിയ സ്കോര്‍. രണ്ടാമതെത്തിയ തമിഴ്നാടിന് 0.897 എന്ന സ്കോര്‍ മാത്രമാണ് സ്വന്തമാക്കാനായത്.
ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാമത് എത്തിയപ്പോള്‍, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരി ഒന്നാമതായി.