കോഴിക്കോട്: ജില്ലയില്‍ നാല് സ്ഥലങ്ങളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ഡി.എം.ഒ വ്യക്തമാക്കിയത്.
പ്രദേശത്ത് ഭ്യക്ഷ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ ഭക്ഷ്യ വിഷബാധയേറ്റ ആര്‍ക്കും കോളറയുടെ ലക്ഷണങ്ങളില്ല.
ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെങ്കിലും ജില്ലയില്‍ ആര്‍ക്കുംതന്നെ കോളറ ബാധിച്ചതായി റിപ്പോര്‍ട്ടില്ല. ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കിണറുകള്‍ ശുദ്ധീകരിക്കാന്‍ ഡി.എം.ഒ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ പ്രദേശത്തെ കൂടുതല്‍ കിണറുകളില്‍ കോളറയുടെ സാന്നിദ്ധ്യമുണ്ടോ എന്നത് പരിശോധിക്കും.