വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ സമരം ഉടന്‍ പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. സമരം ഉടൻ പിൻവലിക്കില്ലെന്നും പാർലമെന്റിൽ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കാത്തിരിക്കുമെന്നും ഭാരതീയ കിസാന്‍ സഭ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്നും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.