ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി

ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചിൽ തുടരുകയാണ്. കഡപ്പ,ചിറ്റൂർ,തിരുപ്പതി എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്തു തുടങ്ങി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

ജലനിരപ്പ് പരമാവധിയിൽ എത്തിയതോടെ ഡാമുകളിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി വിടുന്നുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന ശക്തമായ മഴ ഉള്ളതിനാൽ രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്.