
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആറ് ലഷ്‌കര്‍ ഈ ത്വയ്ബ ഭീകരരെ കൊലപ്പെടുത്തി സുരക്ഷാ സേന. രജൗരി മേഖലയിലാണ് ഏറ്റുമുട്ടല്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രജൗരിയിലെ വനമേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചതായ രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചിലിന് എത്തുകയായിരുന്നു. സേനയുടെ സ്വാധീനം മനസ്സിലാക്കിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.