ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്. സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുമുമ്പും പ്രദേശവാസികള്‍ക്ക് തീവ്രവാദികളില്‍നിന്നുള്ള സമാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തീവ്രവാദികള്‍ പ്രദേശവാസികളെ ലക്ഷ്യമിടുന്നതായ ആരോപണങ്ങളും ശക്തമാണ്. അതേസമയം പൂഞ്ച് സെക്ടറില്‍ 16-ാം ദിവസവും തീവ്രവാദികള്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചില്‍ നടക്കുകയാണ്.