കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്.
സെപ്തംബര്‍ 20 വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാർക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ചുമതല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളും, ജീവനക്കാരുമല്ലാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.