നിപ: കേരള അതീര്‍ത്തികളില്‍ ജാഗ്രത

ചെന്നൈ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹച്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി തമിഴ്‌നാട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി. എസ് സമീരനാണ് വാളയാര്‍ ചെക്‌പോസ്റ്റിന്റെ ചുമതല.

മുമ്പ് ഒരു ഡോസ് വാക്‌സിന്‍/ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചെക്‌പോസ്റ്റ് കടക്കാമായിരുന്നു. എന്നാല്‍ ഇവ ഉണ്ടെങ്കിലും പനിയുടെ ലക്ഷണമുണ്ടെങ്കില്‍ അതിര്‍ത്തി കടത്തിവിടരുതെന്നാണ് പുതിയ നിര്‍ദ്ദേശം.