പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ വിഷയ
പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേൾക്കുന്നതെന്നും നാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാർക്കോട്ടിക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രശ്നമല്ല, സമൂഹത്തെ ഒന്നടങ്കം ബന്ധിക്കുന്ന പ്രശ്നമായി വേണം കാണാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് അങ്ങനെ പറയാനുണ്ടായ സാഹചര്യവും ഉദ്ദേശവും വ്യക്തമല്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ മതപരമായ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.