പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പ്രതിദിന കോവിഡ് വാക്സിനേഷനിൽ പുതിയ റെക്കോർഡുമായി ഇന്ത്യ. രാജ്യത്ത് ഇന്നലെ രാത്രി 9.30 വരെ 2.25 കോടിയോളം വാക്സിൻ വിതരണം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്തെ വാക്സിനേഷന് ഒരു കോടി ഡോസ് പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്സീന് വിതരണം ചെയ്തിരുന്നു. ഈ റെക്കോര്‍ഡ് മറികടക്കുകയാണ് ലക്ഷ്യം. ‘പ്രതിരോധ കുത്തിവയ്പ് വിജയകരമാക്കാൻ പരിശ്രമിച്ച നമ്മുടെ ഡോക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സുമാർ, മുന്നണി പോരാളികൾ എന്നിവരെയെല്ലാം അംഗീകരിക്കുക. കോവിഡിനെ തോൽപ്പിക്കാൻ നമുക്ക് പ്രതിരോധ കുത്തിവയ്പ് തുടരാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.