രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക്

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള പാർട്ടി ബി.ജെ.പി ആണ്. 2904.18 കോടി രൂപയാണ് ബി.ജെ.പി പാര്‍ട്ടിയുടെ ആസ്തി. 928.84 കോടി രൂപയാണ് രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2018-2019 കാലത്ത് പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ള റിപ്പോർട്ടിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

സി.പി.എമ്മിന്‍റെ ആസ്തി 510.71 കോടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 210.19 കോടിയും എന്‍.സി.പിക്ക് 32.01 കോടിയും സി.പി.ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.

572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്‍വാദി പാര്‍ട്ടിയാണ് പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍. ബിജു ജനതാദളിന് 232.27 കോടിയും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി 206.75 കോടിയുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു.