മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് കനിവ് കാര്‍ഡിയാക് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതി മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് 5000 രൂപയും, ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്ക് മിതമായ നിരക്കുമായിരിക്കും ഈടാക്കുക.
സാമ്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന പ്രദേശത്തെ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തിയ രേഖയുമായാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആസ്റ്റര്‍ മിംസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തുടര്‍ചികിത്സകള്‍ നടപ്പാക്കുക. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. തഹ്സിന്‍ നെടുവഞ്ചേരി, ഡോ. സുഹൈല്‍ മുഹമ്മദ്, ഡോ. ജെനു ജെയിംസ്, ഡോ. ഗിരീഷ്, കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ബിനോയ് ജേക്കബ്, ചീഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. ഹരി, ഡെപ്യൂട്ടി സിഎം എസ്. ഡോ. സുമിത് എസ് മാലിക്, സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് നൗഷാദ് എന്നിവര്‍ പങ്കെടുത്തു.