തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖലയിലും ഉയര്‍ന്ന പ്രദേശങ്ങളിലും ഇടിമിന്നല്‍ സജീവമാകാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസ്സിലും നില്‍ക്കുന്നത് ജനങ്ങള്‍ ഒഴിവാക്കണം.