അനാവശ്യ വില വർധന ശ്രദ്ധയിൽപെട്ടാൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ അറിയിക്കുക.
ഓരോ ജില്ലകളിലും ബന്ധപ്പെടേണ്ട നമ്പറുകൾ:
തിരുവനന്തപുരം : 9188 5273 15
കൊല്ലം : 9188 5273 16
പത്തനംതിട്ട : 9188 5273 17
ആലപ്പുഴ : 9188 5273 18
കോട്ടയം : 9188 5273 19
ഇടുക്കി : 9188 5273 20
എറണാകുളം : 9188 5273 21
തൃശൂർ : 9188 5273 22
പാലക്കാട് : 9188 5273 23
മലപ്പുറം : 9188 5273 24
കോഴിക്കോട് : 9188 5273 25
വയനാട് : 9188 5273 26
കണ്ണൂർ : 9188 5273 27
കാസർകോട് : 9188 5273 28
കോവിഡ് പകരുന്ന സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ കൂടി ചെയ്തതോടെ സംസ്ഥാനത്തെ ചില മാർക്കറ്റുകളിൽ സാധനങ്ങൾ പൂഴ്ത്തി വെയ്ക്കുന്നതായും വില കൂട്ടി വിൽക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് ഒറ്റയടിക്ക് ചിലർ വില വർധിപ്പിച്ചതായും പരാതി ലഭിച്ചിട്ടുണ്ട്.
സാധനങ്ങൾ വില കൂട്ടി വിൽക്കാനോ പൂഴ്ത്തി വയ്ക്കാനോ പാടില്ലെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ആവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സാഹചര്യം മുതലെടുക്കാൻ ആരും ശ്രമിക്കരുത്. അമിത വിലയോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്പ്പോ പൊതുജനത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ പൊതു വിതരണ വകുപ്പിനെ ഉടൻ വിവരം അറിയിക്കുക.