ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വലിയ ജനസംഖ്യയുള്ള ഇന്ത്യപോലൊരു വികസിത രാജ്യത്ത് കൊറോണ വൈറസ് ബാധ വലിയൊരു വെല്ലുവിളിയാണെന്നും പൗരന്മാര്‍ കര്‍ഫ്യൂ സ്വയം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി അധ്വാനം ചെയ്തു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്.യുദ്ധകാലത്ത് പോലും ഉണ്ടാകാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്.വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി. കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
പ്രതിരോധമാണ് ഇപ്പോള്‍ വേണ്ടതെന്നും ഒരു പൗരനും ലാഘവത്തോടെ വൈറസ് ഭീതിയെ സമീപിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി