രോഗബാധിതരായ മൂന്ന്പേർ സഞ്ചരിച്ച വഴികളിലും സന്ദർശിച്ച സ്ഥലങ്ങളിലും താഴെ പറയുന്ന സമയങ്ങളിൽ ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുക. പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ജനങ്ങൾ സ്വമേധയാ മുന്നോട്ട് വന്നു നിരീക്ഷണത്തിനു വിധേയരാകണമെന്ന് നിർദേശിക്കുന്നു.
- ഇറ്റലിയിൽ നിന്നെത്തിയ കോവിഡ് 19 സ്ഥിരീകരിച്ച 3 പേർ നാട്ടിലെത്തിയ ദിവസം (29.02.2020) രാവിലെ 10.30 നും 11.30 നും ഇടയിൽ കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലുള്ള ആര്യാസ് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ടുണ്ട്.
- 1.03.2020 രാത്രി 9 നും 11 നുമിടയിൽ റാന്നിയിലിലുള്ള സുരേഷ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
- മാർച്ച് 2 രാവിലെ 11 നും 11.30 നുമിടയിൽ റാന്നി പോസ്റ്റ് ഓഫീസിൽ പോയിരുന്നു. അന്നുതന്നെ രാവിലെ 11.30 നും ഉച്ചക്ക് 12 നും ഇടയിൽ റാന്നി പഴവങ്ങാടി ക്നാനായ പള്ളിയിൽ ഇവർ എത്തിയിരുന്നു. അതിനു ശേഷം വീണ്ടും റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസിലേക്ക് ഇവർ പോകുകയും 1 മണിവരെ അവിടെ സമയം ചിലവഴിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.15 ഓടെ ഇവർ റാന്നിയിലുള്ള ഗോൾഡൻ എംപോറിയം ന്യൂ ഹൈപ്പർ മാർക്കറ്റിൽ എത്തുകയും 45 മിനിറ്റോളം അവിടെ ചിലവഴിച്ചതിനു ശേഷം 2 മണിയോടെ അവിടെ നിന്നിറങ്ങുകയും ചെയ്തു. 2.30 ഓടെ റാന്നിയിലെ തന്നെ മിനി സൂപ്പർ ഷോപ്പിയിലും ഇവർ കയറിയിട്ടുണ്ട്. ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്ന വഴി പുനലൂരിലെ ഇമ്പീരിയൽ ബേക്കറിയിലും ഇവർ കയറിയിട്ടുണ്ട്. രാത്രി 7 മണിയോടെ പുനലൂർ മഞ്ഞാറിലുള്ള ബന്ധുവീട്ടിൽ എത്തിച്ചേർന്നു.
- മാർച്ച് 3 ന് ഉച്ചയ്ക്ക് 12 മണിയോടെ റാന്നിയിലെ തോട്ടമണ്ണിലുള്ള എസ്ബിഐ ബാങ്കിൽ ഇവർ ചെന്നിരുന്നു. മാർച്ച് 4 ന് രാവിലെ 10 നും 10.30 നുമിടയിൽ ഇതേ ബാങ്ക് അവർ വീണ്ടും സന്ദർശിച്ചു. ബാങ്കിൽ നിന്ന് നേരെ സുപ്രീം ട്രാവെൽസിലേക്ക് ഇവർ പോകുകയും 11.30 വരെ അവിടെ ചിലവഴിക്കുകയും ചെയ്തു.
- മാർച്ച് 5 ന് പത്തനംതിട്ടയിലുള്ള UAE എക്സ്ചേഞ്ചിൽ രാവിലെ 11.45 മുതൽ ഉച്ചക്ക് 12.15 വരെ ഇവർ ഉണ്ടായിരുന്നു. തുടർന്ന് പത്തനംതിട്ടയിൽ തന്നെയുള്ള എസ്. പി. ഓഫീസിൽ എത്തിയ ഇവർ 12.15 മുതൽ 12.45 വരെ അവിടെ ഉണ്ടായിരുന്നു. ഉച്ചക്ക് 12.45 നും 1.15 നും ഇടയിലുള്ള സമയത്ത് പത്തനംതിട്ടയിലെ റോയൽ സ്റ്റുഡിയോ ഇവർ സന്ദർശിച്ചു. സ്റ്റുഡിയോയിൽ നിന്നിറങ്ങിയ ഇവർ നേരെ പോയത് ജോസ്കോ ജ്വല്ലറിയിലേക്കാണ്. അവിടെ ഏകദേശം 45 മിനിറ്റോളം ചിലവഴിച്ച ഇവർ 2 മണിയോടെ ജ്വല്ലറിയിൽ നിന്നും ഇറങ്ങി 3 മണിക്ക് റാന്നിയിലെ ബാർ ഹോട്ടലായ റാന്നി ഗേറ്റ് ഹോട്ടലിൽ എത്തിച്ചേർന്നു.
മാർച്ച് 6 ന് രോഗ ലക്ഷണങ്ങളുമായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറ്റലിയിൽ നിന്ന് വന്ന രോഗ ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തിയ കോഴഞ്ചേരിയിലെ ബന്ധുക്കളിൽ 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അവർ സഞ്ചരിച്ച വഴികൾ താഴെ കൊടുക്കുന്നു.
- മാർച്ച് 4 ന് രാവിലെ 6 നും 8 നും ഇടയിലുള്ള സമയം റാന്നിയിലെ ജണ്ടായിക്കലുള്ള ജണ്ടായിക്കൽ ബേക്കറിയിൽ ഇവർ പോയിട്ടുണ്ട്. അന്ന് തന്നെ രാത്രി 7 നും 8.30 നുമിടയിൽ റാന്നിയിലുള്ള മാർത്തോമാ ഹോസ്പിറ്റലിൽ ഇവർ പോയിരുന്നു.
- മാർച്ച് 6 ന് റാന്നിയിൽ നിന്ന് കോട്ടയത്തേക്കുള്ള തച്ചിലേത്ത് ബസിൽ ഇവർ യാത്ര ചെയ്തു. 8.15 മുതൽ 10.15 വരെയുള്ള രണ്ട് മണിക്കൂറാണ് ഇവർ ബസിൽ യാത്ര ചെയ്തത്. അന്നുതന്നെ 10.30 നും 11.30 നുമിടയിലുള്ള സമയം കോട്ടയം കഞ്ഞിക്കുഴിയിലുള്ള പാലത്ര ടെക്സ്റൈസിൽ ഇവർ ഉണ്ടായിരുന്നു. അതിനു ശേഷം കഞ്ഞിക്കുഴി മുതൽ റാന്നി വരെ ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയുള്ള സമയത്ത് മഹിനീയം എന്ന ബസിൽ ഇവർ യാത്ര ചെയ്തിട്ടുണ്ട്.
തുടർന്ന് രോഗ ലക്ഷണങ്ങളാൽ പത്തനംതിട്ട കോഴഞ്ചേരി ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.