ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് എതിരെ നടപടി. ആദായ നികുതി വകുപ്പാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നെയ് വേലിയില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നും താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ചില സംശയങ്ങളുടെ ഭാഗമായണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്. എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും ഇതെസമയം പരിശോധന നടക്കുന്നുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.