കൊച്ചിയിലെ റോഡിൽ വാഹനം ഓടിക്കാൻ സർക്കസ് അഭ്യസിക്കണം

    കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്കുള്ള സമയം അവസാനിച്ചിട്ടും പ്രധാന റോഡുകൾ ഇപ്പോഴും സഞ്ചാരയോഗ്യമല്ല.ജനുവരി 31 നു മുൻപ് കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. റോഡിലെ കുഴികളിൽ വീണ് യാത്രക്കാർക്ക് ജീവൻ നഷ്ടപെട്ട സാഹചര്യത്തിലായിരുന്നു കോടതി ഇക്കാര്യത്തിൽ ഇടപെട്ടത്.

    കോടതി ഉത്തരവിനെ തുടർന്ന് കൊച്ചിൻ കോർപറേഷനും പൊതുമരാമത്തു വകുപ്പും ചേർന്ന് റോഡിന്റെ അറ്റകുറ്റ പണികൾ ആരംഭിച്ചെങ്കിലും കോടതി നൽകിയ കാലാവധി അവസാനിച്ചിട്ടും റോഡ് പണി പൂർത്തിയായിട്ടില്ല. കഴിഞ്ഞ വർഷം കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ ജല അതോറിറ്റി പൊളിച്ച കുഴികളിൽ പൊടി ശല്യവും രൂക്ഷമാകുന്നുണ്ട്. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. ഭൂരിപക്ഷം റോഡുകളുടെ പണി പൂർത്തിയായെന്ന് പൊതുമരാമത്തു വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും പണി പൂർത്തിയാകാതെ കിടക്കുന്ന റോഡുകൾ ധാരാളമാണ്.