ധനമന്ത്രി ഐസക്കിന് ഒരു ചുക്കുമറിയില്ല; രമേശ് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസകിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി പുറത്തു വരുമെന്ന് ഭയന്നാണ് കിഫ്ബി ഓഡിറ്റ് നടക്കാത്തതെന്ന് ചെന്നിത്തല പറഞ്ഞു. 50,000 കോടി രൂപയുടെ പദ്ധതിയെന്ന് പറഞ്ഞിട്ട് ഒന്നും നടക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരു പദ്ധതിയുടെ കണക്കും നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തിലാണ് പ്രതിഷേധം അറിയിച്ചത്. ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുക മാത്രമാണ് ഐസക് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.