മലയാളത്തില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലും ഇംഗ്ലീഷിലും ആണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

‘കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.


ഓണത്തിനും മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മോദി എത്തിയിരുന്നു. കേരളത്തിനു പുറമേ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു.