തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും, നാല് വയസ്സിനും മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍. എന്നാല്‍ ഏതെങ്കിലും ഹെല്‍മറ്റ് പോര ബി ഐഎസ് മുദ്രയുള്ള ഹെല്‍മറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ കത്ത് നല്കി.
പരിശോധന കര്‍ശനമാക്കുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്ബന്ധിമാക്കിയുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു.