മോദിയെ തേളിനോട് ഉപമിച്ചു; ശശി തരൂരിന് അറസ്റ്റ് വാറന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് ഉപമിച്ചതില്‍ ശശി തരൂരിന് ഡല്‍ഹി കോടതിയുടെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് ആണ് ഉത്തരവിട്ടത്.

ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ‘ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല എന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം’. ഇതിനെതിരെയായിരുന്നു ബാബറിന്റെ പരാതി. മതപരമായ വിശ്വാസങ്ങളെ അപമാനിച്ചുവെന്നാണ് ബാബര്‍ പ്രതികരിച്ചത്.