അനാവശ്യ രോമവളര്‍ച്ചയോട് ഗുഡ്‌ബൈ പറയൂ….ഇലക്‌ട്രോലൈസിസിലൂടെ

 

Sherly Kollannur, Director & Chief Consultant Electrologist, LASE Acadamea an initiative of LiLi Scientific Electrolysis, Ph 91 9961613806

അനാവശ്യ രോമവളര്‍ച്ച അലട്ടുന്നവര്‍ക്കുള്ള ഉത്തമവും നൂതനവുമായ പരിഹാരമാണ് ഇലക്‌ട്രോലൈസിസ്. രോമവളര്‍ച്ചയ്ക്ക് സഹായകരമായ ശരീര കോശങ്ങളെ ഇലക്‌ട്രോലൈസിസിലൂടെ ചൂടാക്കുകയും, ഇതുവഴി ഭാവിയിലേയ്ക്ക് രോമങ്ങള്‍ വളരുന്നത് പൂര്‍ണമായും തടയുന്നതുമാണ് ഇലക്‌ട്രോലൈസിസിന്റെ പ്രവര്‍ത്തനരീതി.

എന്നാല്‍ ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും അനാവശ്യ രോമവളര്‍ച്ച പൂര്‍ണ്ണമായും തടയുന്നതിനുള്ള ഈ പുത്തന്‍ സാങ്കേതിക മാര്‍ഗ്ഗത്തെക്കുറിച്ച് അറിവില്ല. ഈ കാരണത്താല്‍ രോമവളര്‍ച്ചയ്ക്ക് എതിരെ താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കളില്‍ പലരും വേദനയേറിയ മാര്‍ഗ്ഗങ്ങള്‍ക്ക് വിധേയരാവുകയും ഭാവിയില്‍ ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു.

അനാവശ്യ രോമവളര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നുതരത്തിലുള്ള ചികിത്സകളാണ് നിലവിലുള്ളത്. അവയെ താല്‍ക്കാലിക മാര്‍ഗ്ഗം, രോമത്തിന്റെ അളവ് കുറയ്ക്കല്‍, രോമവളര്‍ച്ചയെ പൂര്‍ണ്ണമായും തടയുന്നതിനുള്ള മാര്‍ഗ്ഗം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ‘ത്രെഡ്’ അല്ലെങ്കില്‍  ‘വാക്‌സിങ്ങ്’ ചെയ്യുമ്പോള്‍ ചികിത്സയ്ക്ക് വിധേയരാവുന്നവരുടെ ത്വക്കിനു പുറമെയുള്ള നേര്‍ത്ത പാളി ശരീരത്തില്‍നിന്നും അടര്‍ന്നുപോകുന്നുവെന്ന സത്യം പലര്‍ക്കും അറിവില്ല. ഇത്തരം ചികിത്സ തുടര്‍ന്നാല്‍ ത്വക്കിന് ബലം നഷ്ടപ്പെടുകയും പ്രകൃതിദത്തമായി ത്വക്കിന് ലഭിച്ചിരുന്ന ഭംഗിയും സംരക്ഷണവും നശിച്ചുപോവുകയും ചെയ്യും.
ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ ത്വക്കിനും രോമകൂപങ്ങള്‍ക്കും കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്ന രോമകൂപങ്ങളില്‍ അകപ്പെടുന്ന രോമങ്ങള്‍ ത്വക്കിന് താഴെ വളരുകയും ഭാവിയില്‍ കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അമിത രോമവളര്‍ച്ചയ്ക്കുള്ള സുരക്ഷിതമായ പരിഹാരമായി യു.എസിലെ ‘എഫ്.ഡി.എ’ വൈദ്യശാസ്ത്രപരമായി അംഗീകരിച്ചിട്ടുള്ള ഏകമാര്‍ഗ്ഗം ‘ഇലക്‌ട്രോലൈസിസ്’ മാത്രമാണ്. രോമവളര്‍ച്ചയെ സഹായിക്കുന്ന കോശങ്ങളെ രസതന്ത്ര ഊര്‍ജ്ജത്തിന്റെ സഹായത്താലോ, കൃത്രിമ ഊഷ്മാവിലൂടെയോ, ഈ രണ്ടുമാര്‍ഗ്ഗങ്ങള്‍ ഒരുമിച്ച് ഉപയോഗിച്ചോ ഇലക്‌ട്രോലൈസിസ് ചികിത്സ മുഖേന ഇല്ലാതാക്കാന്‍ കഴിയും. ഇതിനായി മൂന്നുതരം ചികിത്സാ മാര്‍ഗ്ഗങ്ങളാണ് നിലവിലുള്ളത്.

ഗാല്‍വാനിക് ഇലക്‌ട്രോലൈസിസ്: ഇത് രസതന്ത്ര ഊര്‍ജ്ജം ഉപയോഗിച്ചുള്ള പ്രക്രിയയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ‘രസതന്ത്ര ഊര്‍ജ്ജത്തിന്റെ പ്രതികരണത്തിലൂടെ’ രോമകൂപങ്ങളിലെ രോമവളര്‍ച്ചയെ സഹായിക്കുന്ന കോശങ്ങളെ തകര്‍ക്കുവാന്‍ ഗാല്‍വാനിക് ഇലക്‌ട്രോലൈസിസ് ചികിത്സയിലൂടെ സാധിക്കും.

തെര്‍മോലൈസിസ്: ‘ഷോര്‍ട്ട്-വേവ്’ എന്ന വിളിപ്പേരുള്ള തെര്‍മോലൈസിസിന്റെ പ്രവര്‍ത്തനം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഊഷ്മാവിന്റെ സഹായത്താലാണ്. വൈദ്യുതിയെ ഹൃസ്വ-ദീര്‍ഘ സമയങ്ങളില്‍ കോശങ്ങളിലൂടെ കടത്തിവിടുകവഴി രോമകൂപങ്ങളെ ചൂടാക്കുന്ന തെര്‍മോലൈസിസ്, അനാവശ്യ രോമവളര്‍ച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങളെ മാത്രം നശിപ്പിക്കുന്നു.

ഈ രണ്ടുമാര്‍ഗ്ഗങ്ങളും ചേര്‍ന്നതാണ് ‘ദി ബ്ലന്‍ഡ്’. ഗാല്‍വാനിക്ക് മാര്‍ഗത്തിലൂടെ രോമകൂപങ്ങളില്‍ എത്തിക്കുന്ന രാസപദാര്‍ത്ഥങ്ങളെ തെര്‍മോലൈസിസിലൂടെ ചൂടാക്കി രോമവളര്‍ച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങളെ ‘ദി ബ്ലന്‍ഡ്’ മാര്‍ഗ്ഗത്തിലൂടെ നശിപ്പിക്കുന്നു.

ഈ സമയം ചികിത്സയ്ക്ക് വിധേയനാകുയാള്‍ക്ക് ക്ഷണനേരത്തേയ്ക്ക് ശരീരത്തില്‍ ‘ചെറു ചൂട്’ അനുഭവപ്പെടുകയോ ‘നുള്ളുതിന്’ സമാനമായ അനുഭൂതി ഉണ്ടാവുകയോ ചെയ്യുന്നു. സാധരണഗതിയില്‍ ചികിത്സാസമയം വായനയില്‍ മുഴുകുകയോ സംഗീതമാസ്വദിക്കുകയോ ചെറു മയക്കത്തില്‍ മുഴുകുകയോചെയ്യുന്ന ഉപഭോക്താവ്  ശരീരത്തിലുണ്ടാകുന്ന ഈ പ്രവര്‍ത്തനം അറിയുകപോലുമില്ല.
ശേഷം ചികിത്സയ്ക്ക് വിധേയമാകുന്ന ത്വിക്കില്‍ ചെറു മൃദുലതയോ, ചുവപ്പ് പടര്‍ന്നതായോ തോന്നുമെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ത്വക്കിലെ ഈ ഭാഗം പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. മേഖലയില്‍ വൈദഗ്ധ്യം നേടിയവരില്‍നിന്നും ചികിത്സ സ്വീകരിക്കുന്ന ഉപഭോക്താവ്, ചികിത്സയുടെ അനാവശ്യ പരിണിതഫലങ്ങളെക്കുറിച്ച് ഭയപ്പെടുകയേവേണ്ട.

ചികിത്സാസമയത്തെ ആദ്യ 24 മണിക്കൂറുകളില്‍ രോമകൂപങ്ങളെ ശല്യംചെയ്യുന്ന യാതൊരു പ്രവണതയും ഉപഭോക്താവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാനും പാടില്ല. ചികിത്സ ആവശ്യമായ ശരീരഭാഗത്തിന് അനുസരിച്ച്, തുടര്‍ച്ചയായ ചികിത്സയ്ക്ക് അല്‍പ്പനേരമോ മണിക്കൂറുകളോ എടുത്തേക്കാം. ഇത്തരം ചികിത്സയ്ക്ക് വിധേയരാകുവര്‍, നിര്‍ദ്ദേശിക്കുന്ന ചികിത്സാക്രമം പാലിക്കുകയാണെങ്കില്‍ പരമാവധി 18 മാസം നീണ്ടുനില്‍ക്കുന്ന ചികിത്സയാവും പിന്തുടരുക. ഇലക്‌ട്രോലൈസിസ് ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ 12 മുതല്‍ 18 മാസങ്ങള്‍വരെ സമയമെടുക്കും. ചികിത്സ പൂര്‍ത്തിയാകുന്നതോടെ അനാവശ്യ രോമവളര്‍ച്ചയെന്ന ബുദ്ധിമുട്ട് ഉപഭോക്താവിനെ ഭാവിയില്‍ ഒരിക്കല്‍പ്പോലും അലട്ടുകയില്ല.