തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. തിമിംഗലത്തിന്‍റെ ശരീരം ഫറോ ദ്വീപ് നിവാസികള്‍ ഭക്ഷിക്കും. വര്‍ഷങ്ങളായി പ്രദേശത്ത് തുടര്‍ന്നുവരുന്ന പതിവാണിത്.
ഡെന്‍മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്‍റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്.
ഈ ആഘോഷത്തിന്‍റെ ഭാഗമായി 800-ല്‍ അധികം തിമിംഗലങ്ങളെയാണ് കുടുക്കിട്ട് പിടിച്ച് രക്തം കടലില്‍ ഒഴുക്കിയത്. ഡാനിഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ 2,000-ലധികം തിമിംഗങ്ങളെ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. ഉത്തര അറ്റ്‍ലാന്‍റികില്‍ ഏകദേശം 778,000 തിമിംഗലങ്ങളുണ്ട്. ഇവയില്‍ 100,000ത്തോളം ഫറോ ദ്വീപിന് ചുറ്റുമാണുള്ളത്