വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് തികച്ചും സന്തോഷിക്കാം . സ്നേഹിച്ചു പൊന്നോമനയായി വളർത്തുന്ന നായ ഉള്ളവർക്കായ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നായകളെ വളര്‍ത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ നിര്‍ബന്ധമായും നായയ്ക്കളെ വളര്‍ത്തണമെന്ന് ഗവേഷകര്‍ പറയുന്നു. നായ്ക്കളെ വളര്‍ത്തുന്ന വീട്ടിലും, വ്യക്തിക്കും പോസിറ്റീവായ മനോഭാവം ഉണ്ടാകുമെന്നാണ് കണ്ടെത്താൻ സാധിക്കുന്നത് .ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ വീട്ടില്‍ നായക്കുട്ടികളെ വളര്‍ത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കും.നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 23 ശതമാനം കുറവാണെന്ന് സ്വീഡനില്‍ നടന്ന പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത വളരെക്കുറവാണ് എന്ന് 2013 ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലൂടെ വ്യക്തമാക്കിരുന്നു. ഒരു നായ നിങ്ങളുടെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് . അത് നിങ്ങൾ തനിച്ചിരിക്കുമ്പോൾ ചാരെ ഇരിക്കുന്നു. കുടുംബത്തിലെ എല്ലാവരെയും സ്നേഹിക്കുന്നു , എല്ലാവരോടും ഒപ്പം കളിക്കുന്നു , ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഇതിനേക്കാൾ മനോഹരമായ ഒരു ഒറ്റമൂലി ഉണ്ടാകില്ല . സ്‌നേഹിച്ചു വളർത്തുന്ന നായ് കുട്ടിയുടെ മുഖം കാണുമ്പോ എന്ത് ദുഃഖവും മറക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഒരു പരിധി വരെ ടെൻഷൻ അകറ്റാൻ നായ്ക്കുട്ടികളെ വളർത്തുന്നത് സഹായിക്കുന്നു .