ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രി ആരായാലും അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന് ആരാണെന്ന ചോദ്യത്തിന് നിസ്സംശയം മറുപടി പറയാനാകുക നരേന്ദ്രമോഡി എന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ഈ വര്‍ഷം മോഡി പങ്കെടുത്തത് 200 ലധികം റാലികളില്‍. ഇതിനായി കേരളത്തിലടക്കം രാജ്യത്തിന്റെ 27 സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ എത്തുകയും ചെയ്തു.
ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന നരേന്ദ്രമോഡി ഡല്‍ഹിയില്‍ മാത്രം 30 പരിപാടികളില്‍ പങ്കെടുത്തു. 125 ദിവസത്തിനിടയില്‍ കഴിയാവുന്ന എല്ലാ മൂലകളിലേക്കും വരെ എത്തുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച മോഡി ഇതിനകം 14 മന്ത്രിസഭാ യോഗങ്ങളിലും പങ്കാളിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തന്നെ മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ ആയിരത്തിലധികം റാലികളിലാണ് പങ്കെടുത്തത്.