ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്നവീഡിയോ പ്രചരിപ്പിക്കുന്ന 12 അംഗ സംഘം പിടിയില്‍

തിരുവനന്തപുരം: നവമാധ്യമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന വീഡിയോ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തെയാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്. ഇതുവരെ പതിനാറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയതും പ്രതികളെ പിടികൂടിയതും.

പിടിയിലായിരിക്കുന്നവരുടെ ഫോണുകളും കംപ്യൂട്ടറുകളും പരിശോധിച്ച് വരികയാണ്.