ഷോളുകൊണ്ട് മുഖം മറഞ്ഞ് കാമുകനൊപ്പം കറങ്ങാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കായൊരു കുറിപ്പ്. കാമുകനൊപ്പം കെട്ടി പുണര്‍ന്ന് അവന് ചതിച്ചിട്ടുപോകുമ്പോള് ഉണ്ടാകുന്ന മാനഹാനി നീ ഓര്‍ക്കുന്നുണ്ടോയെന്ന് കുറിപ്പില്‍ ചോദിക്കുന്നു. ഇപ്പോള്‍ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന നിന്റെ കാമുകന് നാളെ നിന്നെ ചതിച്ചാല്‍ നിനക്ക് ഉണ്ടാകുന്ന മാനഹാനി, അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ.നാളെ ഈ കാമുകന് നിന്നെ ഉപേക്ഷിച്ചാല്‍ ഇതൊന്നും അറിയാത്ത പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാന്‍ പോകുന്ന വരനെ കുറിച്ച് നീ ഓര്‍ക്കാറുണ്ടോ.-കുറിപ്പില്‍ ചോദിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം;
ചിലപ്പോ ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. എങ്കിലും സാരമില്ല പറയാന്‍ ഉള്ളത് ഞാന്‍ എവിടെയും പറയും അതാണ് എന്റെ രീതി. നാം ഇന്ന് സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ് ”തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും, പാര്‍ക്കിലും, തിയറ്ററുകളിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്‍കുട്ടികള്‍.”
സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്, മുഖം മറച്ച്, ഇങ്ങനെ നടപ്പാ ആരും എന്നെ അറിയുന്നില്ല എന്ന ധാരണയില്‍ കാമുകനൊപ്പം സഞ്ചരിക്കുമ്പോള്‍ നീ ഒന്ന് ചിന്തിച്ചിട്ട് ഉണ്ടോ വഞ്ചിക്കുന്നത് ആരെയൊക്കെയാണെന്ന് കാമുകനൊപ്പം കറങ്ങാന്‍ പോകാന്‍ വേണ്ടി വീട്ടുകാരെയും പറ്റിച്ചു പല പല കാരണങ്ങള്‍ പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍love4
അതിരാവിലെ എഴുന്നേറ്റ് തന്റെ മകളെ സന്തോഷത്തോടെ പറഞ്ഞയക്കുവാന്‍ വേണ്ടി കഴിക്കാന്‍ കൊണ്ടുപോകാനുമുള്ള ഭക്ഷണവും ഉണ്ടാക്കി നിന്നെ ഒരുക്കി വിട്ട ശേഷം നീ ക്ലാസ്സില്‍ ഉണ്ടാകും നിന്നെ ഓര്‍ത്തു വിശ്വസിച്ച് വീട്ടില്‍ ഇരിക്കുന്ന മാതാവിനെയാണ് നീ ആദ്യം വഞ്ചിക്കുന്നതെന്ന് നീ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ.
നീ അറിയുന്നുണ്ടോ നിന്റെ കൂട്ടുകാരുടെ മുന്നില്‍ നീ ചെറുതാകാതിരിക്കാന്‍ അവരെ കൊണ്ട് പറ്റുന്നതെല്ലാ സൗകര്യങ്ങളും ഒരുക്കാനായി പൊരി വെയിലിനെയും തകര്‍ത്ത മഴയെയും മഞ്ഞിനെയും ഒന്നും വക വെക്കാതെ നിന്റെ നല്ലതിന് വേണ്ടി പണി എടുക്കുന്ന പിതാവിനെയാണ് വഞ്ചിക്കുന്നതെന്ന് നീ ഓര്‍ക്കാറുണ്ടോ. അവര്‍ക്ക് കിട്ടത്താ സുഖങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിത്തരുന്നത്.love2
കാമുകനൊപ്പം പോകുന്ന നിന്നെ നേരില്‍ കാണേണ്ട സാഹചര്യം ഉണ്ടായാല്‍ നിന്റെ പിതാവിന്റെയോ , മതാവിന്റേയോ ഇടനെഞ്ചിലെ പിടച്ചില്‍ എന്താന്നു അറിയാമോ നീ കാമുകനുമൊത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കൊണ്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ …
നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നില്‍ നിന്റെ സഹോദരങ്ങള്‍, എന്തു മാത്രം വേദന അനുഭവിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ സ്വന്തം മകളെ ജീവനുതുല്ല്യം സ്നേഹിക്കുകയും വിശ്വവസിക്കുകയും ചെയ്യുന്ന അവര്‍ നീ കാരണം സമൂഹത്തിനു മുന്നില്‍ തലതാഴ്ത്തുമ്പോള്‍ ഇടനെഞ്ചു പിടഞ്ഞു പോകും.love3
ഇപ്പോള്‍ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന നിന്റെ കാമുകന് നാളെ നിന്നെ ചതിച്ചാല്‍ നിനക്ക് ഉണ്ടാകുന്ന മാനഹാനി, അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ.നാളെ ഈ കാമുകന് നിന്നെ ഉപേക്ഷിച്ചാല്‍ ഇതൊന്നും അറിയാത്ത പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാന്‍ പോകുന്ന വരനെ കുറിച്ച് നീ ഓര്‍ക്കാറുണ്ടോ.മുഖം മറച്ചിരുന്നു കാമുകനൊപ്പം പോകുമ്പോള്‍ കാമുകി നിന്നെ ആര്‍ക്കും മനസ്സിലാകില്ല എന്ന് കരുതുംമ്പോള്‍ ഒന്നോര്‍ക്കുക love 1
സ്വന്തം മകളെയോ സഹോദരിയെയോ തിരിച്ചറിയാന്‍ ഒരു മാതാവിനും പിതാവിനും സഹോദരങ്ങള്‍ക്കും നിന്റെ മുഖം കാണണം എന്നൊന്നും ഇല്ല ഇതു കണ്ട് പ്രതികരിച്ചാല്‍ അവരെ ദുരഭിമാനികള്‍, ദുഷ്ടര്‍ എന്നെക്കെ പറഞ്ഞു തെള്ളിക്കളയുകയും ചെയ്യുന്നു.പ്രണയിക്കണം അതൊരിക്കലും ശരീരത്തോട് ആകരുത് , മനസ്സിനോടാണ് വേണ്ടത്. മനസ്സിനോട് പ്രണയമുള്ളവര്‍ ആരും, ഇങ്ങനെ ഒന്നും ചെയ്യില്ല ഒളിച്ചും പാത്തും സിനിമയ്ക്ക് പോകുവോ ബീച്ചില്‍ പോകുവോ ഒന്നും ചെയ്യില്ല
എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം, കാണാതിരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞ് നില്ക്കുന്ന സ്വപ്നങ്ങളാണ് പ്രണയം.പരസപരം കാണാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം.
കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം.അകലങ്ങളില്‍ നിന്നും പരസ്പരം ഓര്‍ക്കുന്നതാണ് പ്രണയം. ആ പ്രണയത്തിന് മുഖം മറക്കലുകള്‍ ഇല്ല,കള്ളത്തരങ്ങള്‍ ഇല്ല. ശരീരസുഖങ്ങള്‍ ഇല്ല. നിന്റെ സ്പര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് നിന്റെ ശരീരമാണ് വേണ്ടത്.അത് അനുവദിക്കില്ല എന്ന് ആരുടെയും മുഖത്ത് നോക്കി പറഞ്ഞാല്‍ അന്ന് നിന്നെ വിട്ട് പോകുന്നവരെ നിനക്ക് കാണാന്‍ കഴിയും,ശരീരത്തെ പ്രണയിക്കാതെ ഹൃദയത്തെ പ്രണയിക്കൂ മനസിലാക്കിയാല്‍ എല്ലാവര്ക്കും കൊള്ളാം