കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര ചെയ്ത സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണന് ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ല യാത്ര അലങ്കോലമാക്കി. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോര്‍ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്ളോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ചത്.
എന്നാല്‍ എംഎല്‍എയുടെ വാദം അംഗീകരിക്കാന്‍ കണ്ടക്ടര്ക്കായില്ല. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. എംഎല്‍എമാര്‍ക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണന് വാദിച്ചു. കണ്ടക്ടര്‍ ഉടന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ എംഎല്‍എ ടിക്കറ്റ് എടുത്തു.