തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ബി.ഡി.ജെ.എസിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം മാന്യത കാണിച്ചില്ലെന്നും സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍.ഡി.എയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.
എസ്.എന്‍.ഡി.പിയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍, രാഷ്ട്രീയ അഭിപ്രായമുണ്ട്.
ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയെന്നും ഇപ്പോഴുള്ളത് അവസരവദ രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയത്തില്‍ സര് ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എന്‍ഡി.എ നേതൃത്വം കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരളാ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന നേതൃത്വം നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ വിട്ടുനില്‍ക്കല്‍