ഗ്ലാമര്‍ ജീവിതം അവസാനിപ്പിച്ച് സന്യാസ ജീവിതത്തിലേക്കി ചേക്കേറിയ മദര്‍ സോഫിയ ഹയാത്ത് വീണ്ടും ഞെട്ടിക്കുന്നു. ഈ മാസം നടക്കുന്ന വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്രെ. ദൈവങ്ങളെല്ലാം വിവാഹത്തിന് എത്തുന്നുണ്ട്. യേശുവാണ് വിവാഹം തീരുമാനിച്ചത്.
അടുത്ത ആഴ്ച്ച ഇന്‍സ്റ്റാഗ്രാമില്‍ നവവരന്റെ പേര് പ്രഖ്യാപിക്കും. മാര്‍ച്ച് അവസാന വാരമായിരിക്കും വിവാഹം. അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവനാണ്. ഞങ്ങളുടെ സ്നേഹം പവിത്രവും. ശിവനും ബുദ്ധനും ഉള്‍പ്പെടെ എല്ലാ ദൈവങ്ങളും വിവാഹത്തില്‍ സംബന്ധിക്കും. സ്വര്‍ഗത്തില്‍ കഴിയുന്ന യേശുവാണ് വിവാഹ തീരുമാനമെടുത്തത്.-സോഫിയ ഹയാത്ത്
മാര്‍ച്ച് ഒന്നിനായിരുന്നു എല്ലാവരേയും ഞെട്ടിച്ചുള്ള സോഫിയയുടെ വിവാഹ പ്രഖ്യാപനം. താനൊരിക്കലും വിവാഹിത ആകില്ലെന്നായിരുന്നു ഒരു വര്‍ഷം മുമ്പ് സോഫിയയുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സോഫിസ കന്യാസ്ത്രീ ആയത്.