തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. പൊങ്കാലയിടാനുള്ള ഭക്തരെ കൊണ്ട് ഇന്നലെ മുതല്‍ തലസ്ഥാനം നിറഞ്ഞുകവിഞ്ഞിരുന്നു.
പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നഗരവീഥികളുടെ പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. കടുത്ത ചൂടു വകവയ്ക്കാതെ ദേവിയ്ക്കായി പൊങ്കാലയര്‍പ്പിക്കാനായി സ്ത്രീകള്‍ അവസാനവട്ട ഒരുക്കത്തിലാണ്. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
രാവിലെ 10.45ന് ആണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. പിന്നീട് ഭക്തരുടെ നൂറുകണക്കിന് അടുപ്പുകളിലേക്കും തീപടരുന്നതോടെ നഗരം യാഗശാലയായിമാറും. 2.15 നാണ് പൊങ്കാല നിവേദ്യം.