ഒരു സ്ത്രീക്ക് നേരെ രൂക്ഷമായി നോക്കുന്നവനോ, വൃത്തികേടായി കൈവെക്കുന്നവനോ ഈ രാജ്യത്ത് ഇനി ജീവിച്ചിരിക്കേണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നുപറഞ്ഞ് ഒരു സെക്കന്റ് കൊണ്ട് അവനെ തൂക്കിക്കൊല്ലലല്ല തങ്ങളുടെ ആവശ്യം. അവന്റെ ശരീരത്തില്‍ ജന്മനാ കൊടുത്തിരിക്കുന്ന യന്ത്രം നിഷ്ക്രിയമാക്കുകയാണ് വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.