കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

    കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങളില്ല.

    അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. എന്താണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് വ്യക്തമല്ല.