ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ തന്റെ സിനിമയിലെ തുടക്കം ഒരു ‘എ ‘പടത്തിലൂടെ ആകുമായിരുന്നെന്ന് നടി കങ്കണ റണൗട്ട്. 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററില് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ എ പടത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമായിരുന്നെന്ന് കങ്കണ തന്നെയാണ് വ്യക്തമാക്കിയത്. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
2006ല്‍ സിനിമയില്‍ അവസരം തേടി നടക്കുന്ന കാലമായിരുന്നു. ആ സമയത്ത് ബി ഗ്രേഡ് സിനിമകളിലേക്ക് തന്നെ പലരും വിളിച്ചു. ഗ്യാങ്സ്റ്ററില് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ ബി ഗ്രേഡ് ചിത്രത്തില്‍ അഭിനയിച്ചേനെ. അന്നത്തെ മാനസികാവസ്ഥയില്‍ താന്‍ എന്തും ചെയ്യുമായിരുന്നെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഒരു ബി ഗ്രേഡ് ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനായി പോയി. അവരെനിക്ക് സുതാര്യമായ ഒരു മേല്‍ക്കുപ്പായം മാത്രമാണ് ധരിക്കാന്‍ തന്നത്. ഏതോ നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് പോലെയാണ് തോന്നിയത്. വസ്ത്രം നല്ലതല്ലെന്ന് താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും കങ്കണ കൂട്ടിച്ചേര്‍ത്തു.