ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നു. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മറീന ബീച്ചില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നത്. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ കടലില്‍ ചാടുമെന്ന് ഒരുവിഭാഗം സമരക്കാര്‍ നിലപാടെടുത്തത് പോലീസിന് തലവേദനയായിട്ടുണ്ട്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണിപ്പോള്‍. കടല്‍ തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്നാണ് സമരക്കാര്‍ പോലീസ് നടപടിക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. പൊലീസ് വന്നാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി. മറീന ബീച്ചിലേക്കെത്താനുള്ള വഴികളെല്ലാം പോലീസ് അടച്ചു. ഡിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും ജല്ലിക്കെട്ട് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.