മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥയെ പൂനെയില്‍ ഇന്‍ഫോസിസ് ക്യാമ്പസില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
കമ്പ്യൂട്ടര്‍ വയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കൊലപാതകം. തുടര്‍ന്ന് സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ചശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. എന്നാല്‍ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.