ബാഴ്സലോണ: ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം സമനിലയില്‍ അവസാനിച്ചു. ചിരവൈരികളായ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടി.
ബാഴ്സലോണയ്ക്കായി സുവാരസാണ് ഗോള്‍ നേടിയത്. സുവാരസിന്റെ ഗോള്‍ മികവില്‍ ബാഴ്സ വിജയം ഉറപ്പിച്ചെങ്കിലും അവസാന നിമിഷം സെര്‍ജിയൊ റാമോസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ സമനില പിടിച്ചു.
പേര് പോലെതന്നെ ക്ലാസിക് പോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തത്. 53-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ബാഴ്സയെ മുന്നിലെത്തിച്ചു. ഇതോടെ ജയം ഉറപ്പിച്ച ബാഴ്സ ആരാധകരെ നിരാശരാക്കി 90-ാം മിനിറ്റില്‍ റയലിനായി റാമോസ് ഗോള്‍വല കുലുക്കി.
14 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 14 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുമായി സെവിയ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹ