കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് യുവതി സഹോദരിയെ കൊന്നു

ന്യുഡല്‍ഹി: തന്റെ കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് യുവതി സഹോദരിയെ കൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. സോനം എന്ന യുവതിയെയാണ് തന്റെ കാമുകനോട് അടുക്കാന്‍ ശ്രമിച്ചതിന് സഹോദരി ഷാസിയ വെടിവച്ച് കൊന്നത്. കാമുകന്റെ തോക്ക് ഉപയോഗിച്ചാണ് യുവതി കൊലപാതകം നടത്തിയത്.

സഹോദരിമാരായായ ഷാസിയയും സോനവും വിവാഹമോചിതരാണ്. സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 21കാരിയായ ഷാസിയയെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. അതേസമതയം, തന്റെ സഹോദരിയെ ശല്യം ചെയ്തിരുന്നയാളാണ് കൊലപാതകം നടത്തിയതെന്ന് കള്ളക്കഥ ചമച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ഷാസിയ ശ്രമിച്ചുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സത്യം പുറത്തു വരികയായിരുന്നു. കൊലപാതകത്തില്‍ കാമുകനും പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.